പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചാരണം നടത്തി ജനങ്ങൾക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി.ഭാവിയിലും ഇത്തരം നീക്കങ്ങൾ കരുതിയിരിക്കണം

ലക്നൗ:ലോക്സഭാ തെരഞ്ഞെടുപ്പിൽ അമിത ആത്മവിശാസമാണ് ഉത്തർ പ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി യോ​ഗി ആദ്യത്യനാഥ്. ലക്നൗവിൽ ചേർന്ന വിശാല നേതൃയോ​ഗത്തിലാണ് യോ​ഗിയുടെ പരാമർശം. പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചാരണം നടത്തി ജനങ്ങൾക്കിടയില് ഭിന്നിപ്പുണ്ടാക്കിയെന്നും ഭാവിയിലും ഇത്തരം നീക്കങ്ങൾ കരുതിയിരിക്കണമെന്നും യോ​ഗി ആദിത്യനാഥ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും യോ​ഗി പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ തിരിച്ചടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, എന്നാലത് മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും സഖ്യകക്ഷിയായ അപ്നാദളിന്റെ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുപ്രിയ പട്ടേലിന്റെ തുറന്നുപറച്ചില്‍