Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ ഇളവുകൾ; ​ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി യോ​ഗി ആദിത്യനാഥ്

സാമൂഹിക അകലം പാലിച്ച് മാത്രമേ ക്ഷേത്രങ്ങളിൽ ആരാധനയ്ക്ക് എത്തിച്ചേരാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസത്തിന് ശേഷമാണ് ​ഗോരഖ്പൂരിലെ അമ്പലങ്ങൾ തുറക്കുന്നത്.

yogi adithyanath offering parayer in gorakhpur temple
Author
Lucknow, First Published Jun 8, 2020, 2:03 PM IST

ലഖ്​നോ: ലോക്​ഡൗൺ ഇളവുകളുടെ ഭാഗമായി രാജ്യത്ത്​ പല സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങൾ തുറന്നതിനെ തുടർന്ന് ഉത്തർപ്രദേശിൽ ഗോരഖ്​നാഥ്​ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ലോക്​ഡൗൺ ഇളവുകൾ നൽകിയിരിക്കുന്നത് സ്വാതന്ത്ര്യമല്ലെന്നും കർശന നിയന്ത്രണങ്ങളോടെ മാത്രമേ ​ആരാധനാലയങ്ങളിൽ എത്താവൂ എന്നും​ യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. സാമൂഹിക അകലം പാലിച്ച് മാത്രമേ ക്ഷേത്രങ്ങളിൽ ആരാധനയ്ക്ക് എത്തിച്ചേരാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസത്തിന് ശേഷമാണ് ​ഗോരഖ്പൂരിലെ അമ്പലങ്ങൾ തുറക്കുന്നത്.

ഉത്തർപ്രദേശിലെ അമ്പലങ്ങളിലേക്ക് നിരവധി ഭക്തരാണ് എത്തിച്ചേർന്നത്. സംഭാൽ ജില്ലയിലെ ചാമുണ്ഡ ക്ഷേത്രത്തിലേക്ക് അതിരാവിലെ തന്നെ ഭക്തജനങ്ങൾ എത്തിയതായ എഎൻഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കർശന ഉപാധികളോടെയാണ് തിങ്കളാഴ്ച ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്നത്. പ്രസാദം പാടില്ലെന്നും പ്രതിമകളിലൊന്നും സ്പർശിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ വിശുദ്ധ ​ഗ്രന്ഥങ്ങളും വി​ഗ്രഹങ്ങളും തൊടാൻ പാടില്ല. അതുപോലെ പുണ്യാഹം ഭക്തർക്ക് നൽകാനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ലോക്​ഡൗൺ ഇളവുകൾ നിലവിൽ വരുന്ന തിങ്കളാഴ്​ച രാജ്യത്ത്​ ഒമ്പതിനായിരത്തിലധികം കോവിഡ്​ കേസുകളാണ്​ സ്ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കടന്നു. ഇതുവരെ ഏഴായിരത്തിലധികം പേർ മരിച്ചിട്ടുണ്ട്​. 

Follow Us:
Download App:
  • android
  • ios