അധ്യക്ഷ സ്ഥാനത്തേക്ക് തെക്കേ ഇന്ത്യയിൽ നിന്ന് ഒരാളെ പരിഗണിക്കണം എന്ന താല്പര്യം ബിജെപി നേതൃത്വം അറിയിച്ചു. ഈ മാസം അവസാനം ഇക്കാര്യത്തിൽ ധാരണയുണ്ടാകും എന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു.
ദില്ലി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായുള്ള ചർച്ചകളിൽ യോഗി ആദിത്യനാഥിൻ്റെ പേരും ഉയർന്നു. ബിജെപി നേതൃത്വവും ആർഎസ്എസും നടത്തിയ ചർച്ചയിലാണ് യോഗി ആദിത്യനാഥിന്റെ പേര് ഉയർന്നത്. ശിവരാജ് സിംഗ് ചൗഹാനോടും ആർഎസ്എസിന് താല്പര്യമുണ്ടെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് തെക്കേ ഇന്ത്യയിൽ നിന്ന് ഒരാളെ പരിഗണിക്കണം എന്ന താല്പര്യം ബിജെപി നേതൃത്വം അറിയിച്ചു. ഈ മാസം അവസാനം ഇക്കാര്യത്തിൽ ധാരണയുണ്ടാകും എന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ദളിത് വിഭാഗത്തിൽ നിന്ന് ഒരാൾ അധ്യക്ഷസ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും നേതാക്കൾ തള്ളികളയുന്നില്ല. യുപി, മധ്യപ്രദേശ്, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടായാൽ ഉടൻ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങും.
