‘നിങ്ങളെല്ലാവരും എയിംസിന്റെ മുമ്പിൽ പോകണം. ഒരു സെല്‍ഫിയെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യൂ. വോട്ടര്‍മാര്‍ അറിയട്ടെ ഗോരഖ്പൂര്‍ എത്ര വികസിച്ചുവെന്ന്. അവര്‍ മുംബൈയിലേക്കോ, ലക്‌നൗവിലേക്കോ, ദില്ലിയിലേക്കോ പോകേണ്ടെന്ന് അറിയട്ടെ’ എന്നായിരുന്നു യോഗിയുടെ പരാമര്‍ശം
ഗോരഖ്പൂര്‍: എയിംസ് ആശുപത്രിക്ക് മുന്നിൽ നിന്നുകൊണ്ട് സെൽഫി എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തരുമായി നടത്തിയ യോഗത്തിലായിരുന്നു യോഗിയുടെ പ്രസ്താവന.
‘നിങ്ങളെല്ലാവരും എയിംസിന്റെ മുമ്പിൽ പോകണം. ഒരു സെല്‍ഫിയെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യൂ. വോട്ടര്‍മാര്‍ അറിയട്ടെ ഗോരഖ്പൂര്‍ എത്ര വികസിച്ചുവെന്ന്. അവര്‍ മുംബൈയിലേക്കോ, ലക്‌നൗവിലേക്കോ, ദില്ലിയിലേക്കോ പോകേണ്ടെന്ന് അറിയട്ടെ’ എന്നായിരുന്നു യോഗിയുടെ പരാമര്‍ശം.
