ശില്‍പം കൊണ്ട് മാത്രം അയോധ്യയിലെ ജനം സംതൃപ്തരാകില്ലെന്നും രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്ന്യാസിമാര്‍ പറഞ്ഞു.

ലഖ്നൗ: ഏഴ് അടി ഉയരമുള്ള മരംകൊണ്ട് നിര്‍മിച്ച ശ്രീരാമ ശില്‍പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യും. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. 35 ലക്ഷം രൂപ വിലവരുന്ന ശില്‍പം കാവേരി കര്‍ണാടക സ്റ്റേറ്റ് ആര്‍ട്ട് ക്രാഫ്റ്റ് എംപോറിയത്തില്‍നിന്നാണ് എത്തിച്ചത്. 2017ല്‍ രാഷ്ട്രപതി പ്രതിമയെ ആദരിച്ചിരുന്നു.

എന്നാല്‍, ശില്‍പം കൊണ്ട് മാത്രം അയോധ്യയിലെ ജനം സംതൃപ്തരാകില്ലെന്നും രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്ന്യാസിമാര്‍ പറഞ്ഞു. ബിജെപി 300ലധികം സീറ്റ് നേടി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ കാലതാമസം വരുത്തില്ലെന്ന് അയോധ്യ സന്ദര്‍ശന വേളയില്‍ അമിത് ഷാ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അയോധ്യ പര്യടനം. മഹന്ദ് നൃത്യ ഗോപദ് ദാസിന്‍റെ ജന്മദിനാഘോഷങ്ങളിലും യോഗി പങ്കെടുക്കും.