Asianet News MalayalamAsianet News Malayalam

ഗോലി മാരോ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ദില്ലിയില്‍ 43 പേരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമായ കലാപത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി

you are lying Anurag Thakur denies raising hate slogan
Author
New Delhi, First Published Mar 1, 2020, 7:23 PM IST

ദില്ലി: വിദ്വേഷ പ്രചാരണം നടത്തിയതിനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. 
താന്‍ ഗോലി മാരോ മുദ്രാവാക്യം വിളിച്ച് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നിഷേധിച്ചു. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ നടത്തിയ മുദ്രാവാക്യത്തെക്കുറിച്ച് നടക്കുന്നത് നുണപ്രചാരണമാണെന്നാണ് അനുരാഗ് താക്കൂര്‍ പ്രതികരിക്കുന്നത്. ദില്ലിയില്‍ 43 പേരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമായ കലാപത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

വിവിധ വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ ഒന്നിച്ച പോകുന്നതാണ് രാജ്യത്തിന്‍റെ ശക്തിയെന്നും അനുരാഗ് താക്കൂര്‍ ദില്ലിയില്‍ പറഞ്ഞു. 
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ നടന്ന ഗോലി മാരോ മുദ്രാവാക്യം സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണ്. മാധ്യമങ്ങള്‍ തെറ്റാണ് പറയുന്നത്. വിഷയത്തെക്കുറിച്ച് പൂര്‍ണമായി അറിയാതെയാണ് പ്രചാരണം. പകുതി അറിവ് ആപത്കരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. 

ദില്ലി റിഥാലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ രാജ്യ ദ്രോഹികളെ എന്ന് താക്കൂര്‍ വിളിച്ച മുദ്രാവാക്യത്തിന് മറുപടിയായി ജനങ്ങള്‍ വെടിവയ്ക്കണമെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. 

'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ...'; വിവാദ മുദ്രാവാക്യത്തില്‍ കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

'ദേശത്തിന്‍റെ ഒറ്റുകാരെ വെടിവച്ച് കൊല്ലൂ', കേന്ദ്രമന്ത്രിയുടെ റാലിയിൽ മുദ്രാവാക്യം

Follow Us:
Download App:
  • android
  • ios