പാറ്റ്ന: ബിഹാറിൽ യുവതിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മകനെ പുഴയിലെറിഞ്ഞ് കൊന്നു. ബിഹാറിനെ ബക്സറിനടുത്ത് ഓജ ബറോൺ ഗ്രാമത്തിലാണ് സംഭവം. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഘം ഇതിന് ശേഷം ഇവരെയും മകനെയും പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. മകൻ മാത്രമാണ് മരണപ്പെട്ടത്. യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അക്രമി സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.