Asianet News MalayalamAsianet News Malayalam

40 വയസുകാരിയുമായുള്ള പ്രണയം തകര്‍ന്നതിന് പിന്നാലെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിട്ടു; യുവാവ് അറസ്റ്റില്‍

ഏതാനും മാസങ്ങള്‍ നീണ്ട പ്രണയ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് 40 വയസുകാരിയുടെ നഗ്ന ചിത്രങ്ങള്‍ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

young man arrested for posting obscene photos of 40 year old woman after breakup afe
Author
First Published Dec 2, 2023, 6:36 AM IST

ഭുവനേശ്വര്‍: വിവാഹിതയായ 40 വയസുകാരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് യുവാവ് അറസ്റ്റിലായി. ഒഡിഷയിലെ ജജ്‍പൂര്‍ ജില്ലയിലാണ് വെള്ളിയാഴ്ച 28 വയസുകാരന്‍ അറസ്റ്റിലായത്. സ്ത്രീയുടെ പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബേദാന്ത ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവാവ് പരാതിക്കാരിയായ സ്ത്രീയുമായി  പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കുവാഖിയ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‍പെക്ടര്‍ ഇന്‍ചാര്‍ജ് ശ്രീകണ്ഠ ബരിക് പറഞ്ഞു. യുവാവ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. 

ദമ്പതികൾ പുറത്തിറങ്ങി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഭിത്തിയില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios