Asianet News MalayalamAsianet News Malayalam

റെയിൽവേ ട്രാക്കിൽ 22 കാരന്റെ ടെഡി ബെയർ ഡാൻസ്; വൈറൽ ആവാനുള്ള ശ്രമത്തിൽ വഴിത്തിരിവായി പൊലീസെത്തി, കഥ മാറി

22കാരനായ സൂരജ് കുമാർ ആണ് ഡാൻസ് കളിച്ച് അഴിക്കുള്ളിലായത്. ടെഡി ബെയറായി വേഷം ധരിച്ച് റെയിൽവേ ട്രാക്കിലെത്തിയായിരുന്നു സൂരജ് ഡാൻസ് ചെയ്തത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

young man in teddy outfit arrested for dancing at railway crossing
Author
First Published Jan 25, 2023, 5:51 AM IST

​ഗോരഖ്പൂർ: ഇൻസ്റ്റ​ഗ്രാം റീൽസ് ഉണ്ടാക്കാൻ മനുഷ്യർ ഏതറ്റം വരെയും പോകുന്ന കാലമാണിത്. ഏതു വേഷവും കെട്ടി റീൽസ് വൈറലാക്കാനുള്ള  ശ്രമം പുതിയ കാര്യവുമല്ല. അങ്ങനെ വൈറലാകാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരൻ പൊലീസിന്റെ പിടിയിലായ കഥയാണ് ഉത്തർപ്രദേശിലെ ​ഗോരഖ് പൂരിൽ നിന്ന് പുറത്തുവരുന്നത്. 

22കാരനായ സൂരജ് കുമാർ ആണ് ഡാൻസ് കളിച്ച് അഴിക്കുള്ളിലായത്. ടെഡി ബെയറായി വേഷം ധരിച്ച് റെയിൽവേ ട്രാക്കിലെത്തിയായിരുന്നു സൂരജ് ഡാൻസ് ചെയ്തത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ, റെയിൽവേ ക്രോസിങ്ങിൽ തകർത്താടിയ സൂരജിനെ തേടി പിന്നാലെ പൊലീസെത്തി. ലൈക്കും കമന്റും കിട്ടി താൻ വൈറലാകുന്നത് സ്വപ്നം കണ്ടിരുന്ന സൂരജ് അങ്ങനെ എത്തിയത് റെയിൽവേ പൊലീസിന്റെ ലോക്കപ്പിലാണെന്ന് മാത്രം. 

 

Follow Us:
Download App:
  • android
  • ios