ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടക്കൊലപാതകം നടന്നിരിക്കുന്നത്.
തെലങ്കാന: ബെംഗളുരുവിൽ സഹോദരൻ്റെ കൊച്ചുകുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടക്കൊലപാതകം നടന്നിരിക്കുന്നത്. മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവർ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വൈകിട്ട് നാല് മണിയോടെ ആണ് സംഭവം. കുട്ടികളുടെ അച്ഛൻ ചാന്ദ് പാഷയുടെ സഹോദരൻ കാസിം ആണ് കൊലപാതകം നടത്തിയത്. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയ സമയത്തായിരുന്നു കൊലപാതകങ്ങൾ. കാസിം മാനസിക പ്രശ്നം ഉള്ളയാൾ എന്നാണ് കുടുംബത്തിന്റെ മൊഴി.



