Asianet News MalayalamAsianet News Malayalam

'യുവാക്കൾക്ക് അവസരം ലഭിക്കണം, പക്ഷെ, അത് എന്നും ആശ്രയമാകുന്ന സഹായമല്ല, സ്വയം പര്യാപ്തതയ്ക്കുള്ള പിന്തുണയാകണം'

ഓരോ ചെറുപ്പക്കാരനും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരെ എന്നും ചാരി നിർത്തുന്ന ആശ്രയമായ സഹായമല്ല, മറിച്ച് അവരുടെ അഭിലാഷങ്ങൾ അന്തസ്സോടെ നിറവേറ്റുന്നതിന് അവരെ സ്വയം പര്യാപ്തരാക്കുന്ന പിന്തുണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Young people should have the opportunity it should not always be dependent aid should be a support for self sufficiency says pm modi
Author
India, First Published Oct 2, 2021, 4:09 PM IST

ദില്ലി:  ഓരോ ചെറുപ്പക്കാരനും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi). അവരെ എന്നും ചാരി നിർത്തുന്ന ആശ്രയമായ സഹായമല്ല, മറിച്ച് അവരുടെ അഭിലാഷങ്ങൾ അന്തസ്സോടെ നിറവേറ്റുന്നതിന് അവരെ സ്വയം പര്യാപ്തരാക്കുന്ന പിന്തുണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയ സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ഓപ്പൺ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി വാചാലനായത്. തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം വെളുപ്പെടുത്തി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമുള്ള ആളായിരുന്നില്ല ആദ്യ കാലങ്ങളിൽ ഞാൻ. അവിടെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നു കരുതിയിരുന്നു. എന്റെ ആശയം ചെറുപ്പകാലം മുതൽ തന്നെ ആത്മീയതയായിരുന്നു. ആളുകളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് എന്ന തത്വം തിരിച്ചറിഞ്ഞാണ് ഞാൻ ഇന്നത്തെ നിലയിലേക്കെത്തിയത്. അതിന് രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും എന്നെ എപ്പോഴും പ്രചോദനമായിരുന്നു. അവരാണ് എനിക്ക് പ്രേരക ശക്തിയായി വർത്തിച്ചത്.  ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഒരു ഭരണാധികാരിയായി തികച്ചും അനിയന്ത്രിതമായ ഒരു ലോകത്തേക്ക് പ്രവേശിക്കേണ്ട സാഹചര്യങ്ങൾ ഉരുത്തിരിയുകയായിരുന്നു.

ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കിൽ ആർക്കും ഇത് സാധിക്കും. എനിക്ക് ഉള്ള അതേ കഴിവുകൾ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ  ഞാൻ നേടിയത് ആർക്കും നേടാം.കഴിവുള്ള 130 കോടി ജനങ്ങളുള്ള ഒരു രാജ്യം. നമ്മുടെ രാജ്യത്തിന് മനുഷ്യരാശിക്കായി നൽകാൻ കഴിയുന്ന സംഭാവന വളരെ വലുതാണ്.  അതുകൊണ്ടാണ് മുകളിലേക്കുള്ള യാത്രയിൽ ആളുകളെ ശാക്തീകരിക്കുന്നതും പ്രചോദനം നൽകുന്നതും എന്റെ അടിസ്ഥാനപരമായ വാസനയായി മാറിയത്. 

ഓരോ ചെറുപ്പക്കാർക്കും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ അവസരങ്ങളെക്കുറിച്ച് പറയുമ്പോൾ, അവരെ ആശ്രയിക്കുന്ന സഹായത്തെ മാത്രമല്ല, അവരുടെ അഭിലാഷങ്ങൾ അന്തസ്സോടെ നിറവേറ്റാൻ അവരെ സ്വയം പര്യാപ്തമാക്കുന്ന പിന്തുണയെക്കുറിച്ചാണ് ഞാൻ പറയുന്നത്. അതാണ് ഇന്ത്യയിലെ 130 കോടി ജനതയക്കും കൊടുക്കാൻ ശ്രമിക്കുന്നത്. നമ്മുടെ രാജ്യം കഴിഞ്ഞ കാലങ്ങളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു. എനിക്ക് ഏറ്റവും തൃപ്തിയുണ്ടായ സമയം വളരെ കുറവാണ്. 

എന്നാൽ അടുത്തിടെ ഒളിമ്പിക്സ് താരങ്ങൾ മെഡലുമായി എത്തി സംവദിച്ചപ്പോൾ ഞാൻ അവസരങ്ങളെ കുറിച്ചോർത്തു. മുമ്പ് അവർ പരാതികൾ പറഞ്ഞിരുന്നത് സൌകര്യങ്ങളുടെ അഭാവത്തെകുറച്ചാണ്. എന്നാൽ ഇന്ന് അവർ പറയുന്നത് മെഡൽ നേടാനാകാത്ത മറ്റ് കാരണങ്ങളെ കുറിച്ചാണ്. രാജ്യം നൽകുന്ന സൌകര്യങ്ങളെ കുറിച്ച് അവർക്ക് പരാതിയില്ല. അത് വലിയ മാറ്റമാണ്. ഇത് വരും നാളുകളിൽ രാജ്യത്തിലേക്ക് കൂടുതൽ മെഡലുകൾ കൊണ്ടുവരാൻ കാരണമാകുമെന്നും കായിക താരങ്ങൾ പറയുന്നു. അവർ നിസഹായരായി നിന്ന കാര്യങ്ങളിൽ രാജ്യം ശ്രദ്ധ പുലർത്തുന്നുണ്ട്. മെഡലുകൾ നേടാൻ അവർ സജ്ജമായിക്കൊണ്ടിരിക്കുന്നതായും അവർ പറയുന്നു. ഇത്, ഈ പ്രതീക്ഷയുള്ള മാറ്റം തൃപ്തികരമായ ഒന്നാണെന്നും മോദി വിവിദ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios