Asianet News MalayalamAsianet News Malayalam

ലിംഗമാറ്റശസ്‌ത്രക്രിയയെ പിതാവ്‌ എതിര്‍ത്തു; യുവാവ്‌ ജീവനൊടുക്കി

ജോലിയ്‌ക്കൊന്നും ശ്രമിക്കാതെ കുറച്ചുനാളായി വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു പാര്‍ത്ഥസാരഥി. മകന്റെ സ്വഭാവത്തില്‍ അടുത്തിടെ വന്ന മാറ്റങ്ങള്‍ മാതാപിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.

Youth committed suicide in Manali after his father prevented him from undergoing a sex reassignment surgery
Author
Manali, First Published May 13, 2019, 12:09 PM IST

ചെന്നൈ: ലിംഗമാറ്റ ശസ്‌ത്രക്രിയയെ പിതാവ്‌ എതിര്‍ത്തതില്‍ മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു. ചെന്നൈയിലെ മണലിയിലാണ്‌ സംഭവം.

വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥി ആണ്‌ ആത്മഹത്യ ചെയ്‌തത്‌. ബിസിഎ ബിരുദധാരിയായിരുന്നു 21കാരനായ പാര്‍ത്ഥസാരഥി. ജോലിയ്‌ക്കൊന്നും ശ്രമിക്കാതെ കുറച്ചുനാളായി വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു പാര്‍ത്ഥസാരഥി. മകന്റെ സ്വഭാവത്തില്‍ അടുത്തിടെ വന്ന മാറ്റങ്ങള്‍ മാതാപിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.

കുറച്ചുദിവസം മുമ്പാണ്‌ താന്‍ ലിംഗമാറ്റശസ്‌ത്രക്രിയ നടത്താന്‍ പോകുകയാണെന്ന്‌ പാര്‍ത്ഥസാരഥി വീട്ടുകാരെ അറിയിച്ചത്‌. ഇതിനെ ഗജേന്ദ്രന്‍ എതിര്‍ത്തതോടെ പാര്‍ത്ഥസാരഥി വീട്ടുകാരോട്‌ കലഹിച്ച്‌ അവിടെനിന്നിറങ്ങിപ്പോയി. മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പാര്‍ത്ഥസാരഥി ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മണലിയിലുണ്ടെന്ന്‌ ഗജേന്ദ്രന്‍ അറിഞ്ഞത്‌. അവിടെയെത്തി മകനോട്‌ കൂടെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ത്ഥസാരഥി തയ്യാറായില്ല.

അടുത്ത ദിവസം താന്‍ വീണ്ടുമെത്തുമെന്ന്‌ പറഞ്ഞ്‌ ഗജേന്ദ്രന്‍ മടങ്ങിയതിന്‌ പിന്നാലെ പാര്‍ത്ഥസാരഥി മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മണാലി പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Follow Us:
Download App:
  • android
  • ios