സംസ്ഥാന,ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു.  

ദില്ലി: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയിൽ ചണ്ഡി​ഗഡിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധം. യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ന്യൂഡൽഹി ചണ്ഡി​ഗഡ് ശതാബ്ദി ട്രെയിനാണ് തടഞ്ഞത്. രാഹുലിനെതിരെയുള്ള നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. 

അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. നാളെ മുതൽ സംസ്ഥാന,ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. 

സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ, പലരും അയാളെ ഭയപ്പെടുന്നു'