ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ചു. ആറ്റിങ്ങൽ സ്വദേശിയായ വിഷ്ണുവിനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാലകവർണന്നത്. ഇത്ൽ ആറ്റിങ്ങൽ അയിലം സ്വദേശി വിഷ്ണു ഭവനിൽ വിഷ്ണു (32) വിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ്ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് കോരാണി പുരമ്പൻ ചാണിയിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന അംബികയുടെ രണ്ട് പവൻ വരുന്ന സ്വർണമാലയാണ് പ്രതികൾ കവർന്നത്. വിഷ്ണു വായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അസംബ്ലിമുക്കിന് സമീപം വച്ചായിരുന്നു സംഭവം. നടന്നുപോകുന്ന അംബികയുടെ പിന്നാലെയെത്തി ആളില്ലാത്ത സ്ഥലത്ത് വച്ച് മാലപൊട്ടിച്ച് മുങ്ങുകയായിരുന്നു.

അംബിക പുറകേ ഓടിയെങ്കിലും പിടികിട്ടിയില്ല. കിളിമാനൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ മോഷണത്തിനായെത്തിയതെന്ന് പെeലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കിളിമാനൂർ സ്റ്റേഷനിലും പരാതിയുണ്ട്. മാല മോഷ്ടിച്ച് കടന്ന വഴിയിൽ അവനവഞ്ചേരി ഭാഗത്ത് പൊലീസിനെ കണ്ട് ഭയന്ന് ബൈക്ക് അവിടെ ഉപേക്ഷിച്ച് മാലയുമായി പ്രതികൾ മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് ഇന്നലെ പ്രതിയെ പിടികൂടിയത്. വിഷ്ണുവിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.