മുംബൈ: അശാസ്ത്രീയ കീടനാശിനി പ്രയോഗത്താല്‍ മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ മരിച്ചത് 20 കര്‍ഷകര്‍. മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടുകയും ചെയ്തു. കീടനാശിനി തളിക്കുമ്പോള്‍ സുരക്ഷാ കവചങ്ങള്‍ ധരിക്കാത്തതാണ് മരണ കാരണം. 600ഓളം കര്‍ഷകര്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടി. 

ഇതില്‍ 100ലധികം കര്‍ഷകര്‍ യവത്‌മല്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യനില മോശമായ കര്‍ഷകരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടം വിവരം തക്കസമയത്ത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കൃഷി മന്ത്രി പന്തുരങ്ക് ഫണ്ട്കര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.