ഫോണില്‍ സംസാരിച്ച് കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ വൃദ്ധന്‍റെ വിശ്വാസ്യത നേടിയ സ്ത്രീ പലപ്പോഴായി പല ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടുകയായിരുന്നു.

പൂനെ: വിവാഹപരസ്യ തട്ടിപ്പില്‍ 85 കാരന് നഷ്ടമായത് 11.45 ലക്ഷം രൂപ. പത്രപര്യസ്യത്തിന് മറുപടി നല്‍കിയയാളാണ് കെണിയില്‍ പെട്ടത്. മഹാരാഷ്ട്രയിലാണ് സംഭവം. പരസ്യത്തിലുള്ള നമ്പറിലേക്ക് വിളിച്ചപ്പോള്‍ രജിസ്ട്രേഷന്‍ ഫീസായി ഒരു തുക നല്‍കാന്‍ ആവശ്യപ്പെട്ടു. പണം നല്‍കിയതിനെ തുടര്‍ന്ന് ഒരു സ്ത്രീയുടെ നമ്പര്‍ ലഭിക്കുകയും ചെയ്തു. ആ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു സ്ത്രീ സംസാരിക്കുകയും വിവാഹത്തിന് തയ്യാറാവുകയുമായിരുന്നു. ഏപ്രില്‍ 18 നും ജൂണ്‍ 1 നും ഇടയിലായാണ് തട്ടിപ്പ് നടന്നത്.

ഫോണില്‍ സംസാരിച്ച് കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ വൃദ്ധന്‍റെ വിശ്വാസ്യത നേടിയ സ്ത്രീ പലപ്പോഴായി പല ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്കായാണ് ഈ പണം വൃദ്ധന്‍ അയച്ചത്. എന്നാല്‍ പിന്നീട് താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയയാള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.