മരിക്കുന്നതിന് മുമ്പ് അഞ്ജലി വിവാഹം ചെയ്യാനിരുന്ന യുവാവിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവാവ് കോളിന് മറുപടി നല്‍കിയിരുന്നില്ല.

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മോഡലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫ്രീലാന്‍സ് മോഡലായ അഞ്ജലി വര്‍മോറ എന്ന 23 കാരിയിയാണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്. ചില സ്റ്റുഡിയോകളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി അഞ്ജലി ഫ്രീലാന്‍സ് മോഡലിങ് ചെയ്യുകയായിരുന്നു. യുവതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നെന്നും എന്നാല്‍ വരന്‍റെ അമ്മ ഈയിടെ മരിച്ചതിനാല്‍ വിവാഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായും ബന്ധുക്കള്‍ പറയുന്നു.

പൊലീസ് പറയുന്നതനുസരിച്ച് മരിക്കുന്നതിന് മുമ്പ് അഞ്ജലി വിവാഹം ചെയ്യാനിരുന്ന യുവാവിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവാവ് കോളിന് മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല തന്‍റെ വാട്സാപില്‍ വൈകാരികമായ സ്റ്റാറ്റസുകളും അഞ്ജലി പോസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ അഞ്ജലിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

YouTube video player