ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുവകൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പാലി ഹിൽ ഹൗസ് അടക്കം 40 ഇടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.

ദില്ലി: ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് അംബാനി ​ഗ്രൂപ്പിന്റെ വസ്തുവകകൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകൾ ഇഡി കണ്ടുകെട്ടി. മുംബൈ ബന്ദ്രയിലെ അനിൽ അംബാനിയുടെ പാലി ഹിൽ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്. സംഭവത്തിൽ റിലയൻസ് ​ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

YouTube video player