40 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊലപ്പെട്ട വിനോദ്. ഇതില്‍ കൊലപാതകം പിടിച്ചുപറി, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ നിരവധി കുറ്റ കൃത്യങ്ങള്‍ ഉള്‍പ്പെടുന്നു.

ലക്ക്നൗ: പൊലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന ഗുണ്ടാത്തലവനെ വധിച്ച് ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറിലാണ് വിനോദ് ഗഡേരിയ എന്ന ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അമിതാബ് യാഷ് പ്രതികരിച്ചു.

40 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊലപ്പെട്ട വിനോദ്. ഇതില്‍ കൊലപാതകം പിടിച്ചുപറി, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ നിരവധി കുറ്റ കൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ പല സ്റ്റേഷനുകളിലായാണ് ഈ കേസുകള്‍ രജിസട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 2024 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. മുസഫര്‍ നഗര്‍ പൊലീസാണ് ഇയാളുടെ തലയ്ക്ക് 1 ലക്ഷം രൂപ വിലയിട്ടിരുന്നത്.