ഖത്തര്‍ പ്രധാനമന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് കരാറുകള്‍ ഒപ്പു വച്ചത്. ഖത്തറും ഇന്ത്യയും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിനിടെ
നടത്തുന്ന മൂന്നാം ചര്‍ച്ചയാണിത്.

വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഇന്ത്യയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനു വഴിതെളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.