ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ​ഗുണം ചെയ്യും

ദില്ലി; ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ​ഗുണം ചെയ്യും. ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. രാസവസ്തുക്കൾ, നിർമ്മാണങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്‌വെയർ സേവനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ നൽകേണ്ടതില്ല. അതേസമയം, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ചോക്ലേറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ യുകെ ഇറക്കുമതികൾക്ക് ഇന്ത്യയിൽ ഇനി വില കുറയുകയും ചെയ്യും.

ഈ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ ഉടൻ 150% ൽ നിന്ന് 75% ആയുി കുറയും. മാത്രമല്ല, 10 വർഷത്തിനുള്ളിൽ 40% ആയും തീരുവ കുറയ്ക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 110% ൽ നിന്ന് 10% ആയി കുറച്ചു.

സൗന്ദര്യവർദ്ധക വസ്തുക്കൾ, ചോക്ലേറ്റുകൾ, ബിസ്കറ്റുകൾ, സാൽമൺ, ശീതളപാനീയങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും കൂടുതൽ താങ്ങാനാവുന്ന വിലയിലാകും.

മാത്രമല്ല, യുകെ ഇറക്കുമതിയുടെ ശരാശരി നികുതി 15% ൽ നിന്ന് 3% ആയി കുറയും, ഇത് പ്രീമിയം യുകെ ബ്രാൻഡുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വീകാര്യമായ വിലയിലാകും‌‌‌