മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യ വനജ രാജേന്ദ്രനും മകൻ സന്ദീപ് രാജേന്ദ്രനും വാഹനാപകടത്തിൽ പരിക്കേറ്റു. തലയോലപ്പറമ്പിൽ മിനിലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കോട്ടയം : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും വാഹനാപകടത്തിൽ പരിക്കേറ്റു. വനജ രാജേന്ദ്രൻ (65), മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റത്. മിനിലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം 4:30 തിന് തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. വനജ രാജേന്ദ്രന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളത്ത് നിന്ന് തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി. വാഴൂർ കാനത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്നോവ കാർ. 

YouTube video player