പനാജി: പൂണെയിലെ സൈനിക എഞ്ചിനീയറിംഗ് കോളേജിൽ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. പാലക്കാട് കുത്തനൂർ സ്വദേശി ലാൻസ് ഹവീൽദാർ സഞ്ജീവൻ പികെയാണ് മരിച്ചത്. 

രാവിലെ 11.45ഓടെ ബെയ്‍ലി പാലം നിർമ്മിക്കാനുള്ള പരിശീലനത്തിനിടെയാണ് അപകടം. പാലത്തിന്‍റെ രണ്ട് പില്ലറുകൾ സൈനികർക്ക് മേൽ പൊളിഞ്ഞ് വീഴുകയായിരുന്നു. സഞ്ജീവനും മഹാരാഷ്ട്ര സ്വദേശിയായ നായിക് വാങ്മൊദേയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

അപകടത്തില്‍ പരിക്കേറ്റ  അഞ്ച് സൈനികനെ പൂണെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.