ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് പുതിയ സർക്കാരിൻ്റെ കാലത്തെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് . കർഷകരുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് സർക്കാർ വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത്.

തിരുവനന്തപുരം:ഹോർട്ടി വൈൻ വിൽക്കാൻ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസൻസ് നൽകിയത് വി ഡി സതീശൻ സർക്കാരിൻ്റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണിത്. മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിൻ്റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടത്. ലൈസൻസ് റദ്ദാക്കാനുള്ള നീക്കത്തെക്കുറിച്ച് കർഷകരാണ് പ്രതികരക്കേണ്ടതെന്നും രാജേഷ് പറഞ്ഞു. കർഷക സംഘടനകളുടെയും കർഷകരുടെയും ആവശ്യ പ്രകാരമാണ് LDF സർക്കാർ ഹോർട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം എടുത്തത്. ഇത് മദ്യമല്ല. ഫെർമെൻറ്റേഷൻ വഴി ഉൽപാദിപ്പിക്കുന്നുന്നതാണ്. ഇതിന് ഒരു വിപണി ഉറപ്പാക്കാൻ ചട്ടഭേദ​ഗതി ചെയ്തുവെന്നും രാജേഷ് പറഞ്ഞു..

വിവാദം നുരയുന്നു

ഇന്നലെ മുതലാണ് ചാലക്കുടിയിലെ ബേക്കറി വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്. ഇത് വിവാദമായതോടെ ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയ തീരുമാനം റദ്ദാക്കാൻ സർക്കാർ നീക്കം തുടങ്ങി. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബേക്കറിക്ക് ഹോര്‍ട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ചതിനാലാണ് നടപടി. നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ മന്ത്രിയുടെ നിർദ്ദേശം നല്‍കി