കൊലപാതകം നടത്തിയ മസ്കാനും ജുനൈദ് എന്ന യുവാവും പ്രണയത്തിലായിരുന്നെന്നും കൊലപാതകം ചെയ്തതായി മസ്കാന്‍ തുറന്നു പറഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.

മുസഫര്‍നഗര്‍: കാമുകനുമായുള്ള ബന്ധം തുടരുന്നതിന് കുട്ടികള്‍ വിലങ്ങുതടിയാവുമെന്ന് കരുതി അമ്മ കൊലപ്പെടുത്തിയത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ. ഉത്തര്‍ പ്രദേശിലാണ് ദാരുണമായ കൊലപാതകം നടന്നത്. മസ്കാന്‍ എന്ന യുവതിയാണ് കൊലനടത്തിയത്. ജൂനൈദ് എന്ന യുവാവുമായി ഇവര്‍ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. അഞ്ചുവയസ് പ്രായമായ അര്‍ഹാന്‍, ഒരു വയസുകാരിയായ ഇനയ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകം നടത്തിയ മസ്കാനും ജുനൈദ് എന്ന യുവാവും പ്രണയത്തിലായിരുന്നെന്നും കൊലപാതകം ചെയ്തതായി മസ്കാന്‍ തുറന്നു പറഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്. മസ്കാന്‍റെ ഭര്‍ത്താവ് ചണ്ഡിഗഡില്‍ ജോലി ചെയ്യുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിന് കുട്ടികള്‍ തടസമാകും എന്നു കരുതി ഇരുവര്‍ക്കും വിഷം നല്‍കുകയായിരുന്നു എന്ന് മസ്കാന്‍ പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. നിലവില്‍ ഇവരുടെ കാമുകനായ ജുനൈദ് എന്ന യുവാവ് ഒളിവിലാണെന്നും പൊലീസ് പറയുന്നു.

YouTube video player