രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണെന്ന് വിദ്യാർത്ഥികൾ. കുറ്റക്കാർക്കെതിരെ കർശനനടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിക്ഷേധം. എന്നാൽ കുട്ടിക്കെതിരെ ഒരു അച്ചടക്കനടപടിയും ശുപാർശ ചെയ്തിരുന്നില്ലെന്ന് ഐഐടി അധികൃതർ വ്യക്തമാക്കി
മുബൈ: രണ്ടാം വർഷ എനർജി സയൻസ് വിദ്യാർത്ഥി സഹിൽ വക്കോഡെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സഹിലിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാറ്റ് ജിപിടിയിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ സഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു. പരീക്ഷ ഹാളിൽ വച്ച് ചോദ്യപേപ്പർ അപ് ലോഡ് ചെയ്യാനായിരുന്നു ശ്രമമെന്ന് അധ്യാപകർ അറിയിച്ചു. അച്ചടക്ക നടപടി പേടിച്ചാണ് ആത്മഹത്യയെന്ന് സഹപാഠികൾ ആരോപിച്ചു. ഒരു വർഷം സസ്പെൻഷൻ കിട്ടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തി. എന്നാൽ യാതൊരു അച്ചടക്ക നടപടിക്കും ശുപാർശ ചെയ്തില്ലെന്ന് ഐ ഐ ടി ബോംബെ അറിയിച്ചു. കുട്ടിയോട് വകുപ്പ് മേധാവി സംസാരിച്ചു. എന്നാൽ നടപടി എടുക്കുമെന്ന് പറഞ്ഞില്ലെന്നും ഐഐടി അറിയിച്ചു. കഴിഞ്ഞ ജൂലൈ 28നും ഒരു കുട്ടി ഹോസ്റ്റലിൽ മരിച്ചു. കുട്ടികളുടെ മാനസികപിരിമുറുക്കം പരിഹരിക്കുന്നതിന് നടപടി എടുക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
