യാത്ര ആരംഭിച്ച് കുറച്ച് സമയത്തിന് ശേഷം ക്യാബ് ഡ്രൈവര്‍ റൂട്ട് മാറ്റി ഓടിക്കുകയും വഴിയില്‍ വെച്ച് രണ്ട് പുരുഷന്മാരെ വാഹനത്തില്‍ കയറ്റുകയും ചെയ്തു.
മുംബൈ: മുംബൈയില്‍ വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഭര്‍ത്താവിനൊപ്പം രാത്രി ഭക്ഷണം കഴിച്ച് തിരികെ മടങ്ങുമ്പോഴാണ് 28 കാരിയായ യുവതി അതിക്രമം നേരിട്ടത്. നാവിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ബുക്ക് ചെയ്ത് നല്‍കിയ ഊബറില്‍ തെക്കന്‍ മുംബൈയില്‍ നിന്ന് ഘാട്കോപ്പറിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്.
യാത്ര ആരംഭിച്ച് കുറച്ച് സമയത്തിന് ശേഷം ക്യാബ് ഡ്രൈവര്‍ റൂട്ട് മാറ്റി ഓടിക്കുകയും വഴിയില്‍ വെച്ച് രണ്ട് പുരുഷന്മാരെ വാഹനത്തില്‍ കയറ്റുകയും ചെയ്തു. യുവതിയുടെ കൂടെയിരുന്നയാള്‍ അനാവശ്യമായ രീതിയില്‍ യുവതിയെ സ്പര്‍ശിക്കുകയായിരുന്നു. യുവതി പ്രതികരിച്ചെങ്കിലും സംഭവത്തില്‍ ക്യാബ് ഡ്രൈവര്‍ ഇടപെട്ടില്ല. തുടര്‍ന്ന് വഴിയില്‍ പൊലീസ് പരിശോധന ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ യുവതിയെ വീട്ടിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്തെങ്കിലും അയാള്‍ ഒന്നും പറഞ്ഞിരുന്നില്ല. സംഭവം നടന്ന് പിറ്റേ ദിവസം യുവതിയും ഭര്‍ത്താവും പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
