ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദില്‍ ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്.  വെസ്റ്റ് ബാഗ്ദാദിലെ ലുക്ക്ഔട്ട് പോയിന്റില്‍ തോക്കുധാരിയായ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്താഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ട്രൈബല്‍ ഫോഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. 
അല്‍-റാഡ്വാനിയയിലെ സൈനിക ഔട്ട്‌പോസ്റ്റിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്‌തെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

സുരക്ഷാ സേനയിലെ അഞ്ച് പേരും ആറ് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരവാദികളാണെന്ന് സംശയിക്കുന്നതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടില്ല.