Asianet News MalayalamAsianet News Malayalam

ബ്രസീലിൽ വിമാനം തകർന്നുവീണു, മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് 

സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സെക്രട്ടറി വിനീഷ്യസ് അൽമേഡയെ ഉദ്ധരിച്ച് യുഒഎൽ റിപ്പോർട്ട് ചെയ്തു. 

14 people include 12 passengers Killed After Plane Crashes In Brazil prm
Author
First Published Sep 17, 2023, 7:23 AM IST

റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനം തകർന്നുവീണ് 14 പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ  പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണിലാണ് ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടതെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. അപകടത്തിൽ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ഗവർണർ വിൽസൺ ലിമ എക്‌സിലൂടെ അറിയിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്.  

18 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണത്.  സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സെക്രട്ടറി വിനീഷ്യസ് അൽമേഡയെ ഉദ്ധരിച്ച് യുഒഎൽ റിപ്പോർട്ട് ചെയ്തു. 

Follow Us:
Download App:
  • android
  • ios