ബീജിംഗ്: ചൈനയില്‍ റസ്റ്റോറന്റ് തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലാണ് സംഭവം. ഇരുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടം നടക്കുമ്പോള്‍ 50ഓളം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി ഷിന്‍ഹ്വ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 28 പേര്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകന്‍റെ കൊലപാതകം; മൂന്നു പേർ കൂടി അറസ്റ്റിൽ