കാബുള്‍: അഫ്ഗാന്‍ സേനയുടെ ആക്രമണത്തില്‍ 17 താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സരോസായി ജില്ലയിലെ പക്ടിക പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

അഫ്ഗാനില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടന്നതിന് ശേഷമാണ് സൈന്യം നടപടി സ്വീകരിച്ചത്. പ്രസവ ആശുപത്രിയിലേക്കും ശവസംസ്‌കാര ചടങ്ങിലേക്കും നടന്ന ഭീകരാക്രമണങ്ങള്‍ പിഞ്ചുകുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.