അൽഷിഫയിൽ 170 കുഴിമാടങ്ങൾ തയ്യാറാകുന്നു; പ്രതിഷേധത്തിനിടെ ഗാസയിലേക്ക് ഇൻക്യൂബേറ്ററുകളുമായി ഇസ്രയേൽ
ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കൾ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടർമാർ, ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു.

ടെൽഅവീവ്: ഗാസയിലേക്ക് ഇൻക്യൂബേറ്ററുകൾ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേൽ സൈന്യം. ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കൾ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടർമാർ, ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
അതേസമയം, അൽ ഷിഫാ ആശുപത്രിയ്ക്കു ചുറ്റും നിലയുറപ്പിച്ചിരിക്കയാണ് ഇസ്രയേൽ സൈന്യം. ആശുപത്രിക്കുതാഴെയുള്ള ഭൂഗർഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേൽ ആരോപിക്കുന്നു. അതിനിടെ, ആശുപത്രിയുടെ മുറ്റത്ത് 170 പേർക്കുള്ള കുഴിമാടം തയ്യാറാകുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഗാസയിൽ ഇപ്പോഴും കടുത്ത ആക്രമണം തുടരുകയാണ് ഇസ്രയേൽ.
അതേസമയം, ഇസ്രയേൽ ഹമാസ് യുദ്ധമാരംഭിച്ചതിന് പിന്നാലെ ഇതുവരെ കൊല്ലപ്പെട്ടത് ഐക്യരാഷ്ട്രസഭയുടെ 102 പ്രവര്‍ത്തകരെന്ന് റിപ്പോർട്ട്. യു.എന്‍. എയ്ഡ് ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമമായ സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ആക്രമണത്തിൽ ഇത്രയും യു എൻ പ്രവർത്തകർ കൊല്ലപ്പെടുന്നതെന്നാണ് യു.എന്‍. എയ്ഡ് ഏജന്‍സി വ്യക്തമാക്കി. യുദ്ധം ആരംഭിച്ച് ഇതുവരെ 27 യു എൻ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ വടക്കൻ ഗാസയിൽ ഉണ്ടായ ആക്രമണത്തിൽ തങ്ങളുടെ ഒരു പ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടതായി യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയും (യു.എന്‍.ആര്‍.ഡബ്ല്യു.എ.) അറിയിച്ചു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. ഗാസയില്‍ മരിച്ച പ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ലോകത്ത് എല്ലായിടത്തുമുള്ള യു.എന്‍. ഓഫീസുകള്‍ക്കുമുന്നിലെ ജീവനക്കാര്‍ പതാക താഴ്ത്തിക്കെട്ടി മൗനം ആചരിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8