Texas school shooting ടെക്സസിലെ റോബ് എലമെന്ററി സ്കൂളിൽ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 22 പേരെ വെടിവച്ചുകൊന്ന (Texas school shooting) സംഭവത്തിൽ ക്ഷമ യാചിച്ച് പ്രതിയുടെ അമ്മ. 18-കാരനായ കൊലപാതകി സാൽവഡോര്‍ റാമോസിന്റെ അമ്മ ആൻഡ്രിയാന മാര്‍ട്ടിനെസ് ആണ് ക്ഷമാപണം നടത്തിയത്.
വാഷിങ്ടൺ: ടെക്സസിലെ റോബ് എലമെന്ററി സ്കൂളിൽ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 22 പേരെ വെടിവച്ചുകൊന്ന (Texas school shooting) സംഭവത്തിൽ ക്ഷമ യാചിച്ച് പ്രതിയുടെ അമ്മ. 18-കാരനായ കൊലപാതകി സാൽവഡോര്‍ റാമോസിന്റെ അമ്മ ആൻഡ്രിയാന മാര്‍ട്ടിനെസ് ആണ് ക്ഷമാപണം നടത്തിയത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എന്നോടും മകനോടും ക്ഷമിക്കൂവെന്ന് മാര്‍ട്ടിനെസ് കരഞ്ഞുകൊണ്ട് പറഞ്ഞത്. എന്നോടും എന്റെ മകനോടും ക്ഷമിച്ചാലും, അവനത് ചെയ്തതിൽ അവന്റേതായ കാരണങ്ങളുണ്ടാകും, ദയവായി ഈ ചെയ്തിയുടെ പേരിൽ അവനെ വിലയിരുത്തരുത്. മരിച്ചുപോയ നിഷ്കളങ്കരായ കുട്ടികൾ തന്നോടും പൊറുക്കണം എന്നത് മാത്രമാണ് ആഗ്രഹം- അവര്‍ പറഞ്ഞു.
മകന്റെ പ്രവൃത്തിയിൽ എല്ലാവരും എന്നോടു ക്ഷമിക്കണം. എന്റെ മകൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. അവരെയെല്ലാം കൊല്ലും മുമ്പേ അവന് എന്നെ കൊല്ലാമായിരുന്നു എന്നും റാമോസിന്റെ പിതാവും പറഞ്ഞു. ജോലി സ്ഥലത്ത് ആയിരുന്നപ്പോഴാണ് അമ്മ ആൻഡ്രിയ വിവരം അറിയിച്ചത്. മകൻ പൊലീസ് സ്റ്റേഷനിൽ ഉണ്ടോയെന്ന് അന്വേഷിച്ചു, അവനെ പൊലീസുകാര്‍ വെടിവച്ചുകൊന്നുവെന്ന് പിന്നീട് അറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്സസ് വെടിവെപ്പ്; കൊല്ലപ്പെട്ട അധ്യാപികയുടെ ഭർത്താവ് ഹൃദയം 'തകർന്ന്' മരിച്ചു
സ്കൂളിന് അടുത്ത ദിവസം മുതൽ വേനലവധിയാണെന്നിരിക്കെയായിരുന്നു പ്രതിയുടെ ആക്രണം. 19 കുട്ടികളും അധ്യാപകരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഉവാൽഡെയിൽ താമസിക്കുന്ന സാൽവദോർ റാമോസ് എന്ന 18 കാരനാണ് സ്വന്തം മുത്തശ്ശിയുടേതടക്കം 23 പേരുടെ ജീവനെടുത്തിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
അമേരിക്കയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട വെടിവെപ്പിൽ ലോകമാകെ ഞെട്ടിയിരിക്കുകയാണ്. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയാണ് സാൽവദോർ റാമോസ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. ഇയാളെ പൊലീസ് വെടിവച്ച് കൊന്നിരുന്നു.
