മെക്സിക്കോയിലെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ‘ഡേ ​ഓ​ഫ് ദ ​ഡെ​ഡു’​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷം നടക്കവേയാണ് 23 പേരുടെ ജീവനെടുത്ത ദാരുണമായ ദുരന്തം നടന്നത്.  

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ളും സ്ത്രീകളുമടക്കം 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. അപകടത്തിൽ 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെ​ക്‌​സി​ക്കോ​യി​ലെ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ സൊ​നോ​റ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹെ​ര്‍​മോ​സി​ല്ലോ​യി​ലാ​ണ് ദാരുണമായ സംഭവം. വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും മ​രി​ച്ച​തെ​ന്ന് ഫോ​റ​ന്‍​സി​ക് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് സം​സ്ഥാ​ന അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ഗു​സ്താ​വോ സ​ലാ​സ് സ്ഥി​രീ​ക​രി​ച്ചു.

മെക്സിക്കോയിലെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഡേ ​ഓ​ഫ് ദ ​ഡെ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷം നടക്കവേയാണ് ദാരുണമായ ദുരന്തം നടന്നത്. 23 പേരുടെ ജീവനെടുത്ത ദു​ര​ന്തം രാ​ജ്യ​ത്തെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യ​താ​യി സൊ​നോ​റ ഗ​വ​ര്‍​ണ​ര്‍ അ​ല്‍​ഫോ​ന്‍​സോ ഡു​റാ​സോ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ല്‍ നി​ന്നാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെന്നാണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന വിവരം. സൂപ്പ‍ർമാർക്കറ്റിലെ സ്റ്റോർ റൂമിലുണ്ടായിരുന്ന ട്രാൻസ്ഫോമ‍ർ പൊട്ടിത്തെറിച്ച നിലയിലാണ്. സ്ഫോടനത്തിൽ സൂപ്പ‍ർമാർക്കറ്റിന് പുറത്ത് നി‍ർത്തിയിട്ടിരുന്ന നിരവധി കാറുകളും വാഹനങ്ങളും തകർന്നിട്ടുണ്ട്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടക്കുകയാണ്.