നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് അനുസ്മരണ വേദികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ ചടങ്ങുകൾ രാവിലെ 8:30ന്( ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക്) തുടക്കമാവും. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവർ ഗ്രൗണ്ട് സീറോയിലെ ചടങ്ങിൽ പങ്കെടുക്കും. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ന്യൂയോർക്കിലെ അനുസ്മരണത്തിൽ സന്നിഹിതനാകും. പെന്റഗണിലെ ഔദ്യോഗിക അനുസ്മരണച്ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസംഗിക്കും. ചടങ്ങുകളിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ കുടുംബാംഗങ്ങൾ വായിക്കും.

നിർണായക സമയങ്ങളിൽ മൗനാചരണവുമുണ്ടാവും. നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് അനുസ്മരണ വേദികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് സീറോ, പെന്റഗൺ, ഷാങ്ക്‌സ്‌വിൽ എന്നിവിടങ്ങളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം