സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന് ശേഷം അപരിചിതരായ ഒരാള്‍ കെട്ടിടത്തിന് മുന്നില്‍ ഇരുചക്രവാഹനം നിര്‍ത്തിയിട്ടതായി ദൃക്‌സാക്ഷി ജിയോ ന്യൂസിനോട് പറഞ്ഞു. 

ലാഹോര്‍: പാകിസ്ഥാന്‍ നഗരമായ ലാഹോറില്‍, ഭീകരന്‍ ഹാഫിസ് സയീദിന്റെ വീടിന്റെ മുന്നില്‍ സ്‌ഫോടനം. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ലാഹോര്‍ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന് ശേഷം അപരിചിതരായ ഒരാള്‍ കെട്ടിടത്തിന് മുന്നില്‍ ഇരുചക്രവാഹനം നിര്‍ത്തിയിട്ടതായി ദൃക്‌സാക്ഷി ജിയോ ന്യൂസിനോട് പറഞ്ഞു. സംഭവം സ്ഥലം പൊലീസ് അടച്ചു. സ്‌ഫോടന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. സ്‌ഫോടനത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona