കാബൂള്‍: അഫ്ഗാനിസ്ഥില്‍ വിവിധയിടങ്ങളിലായി നടന്ന രണ്ട് ചാവേര്‍ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് 31 സൈനികരടക്കം 34 പേര്‍ മരിച്ചത്.  ഗസ്‌നി പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ 31 സൈനികര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ആക്രമി സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ആഭ്യന്തരമന്ത്രാലയം വക്താവ് താരിഖ് അര്യനും ആക്രമണം സ്ഥിരീകരിച്ചു. ദക്ഷിണ അഫ്ഗാനില്‍ സുബല്‍ പ്രവിശ്യ കൗണ്‍സില്‍ തലവനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൗണ്‍സില്‍ തലവന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.