മ്യാൻമറിൽ 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വിദ്യാർത്ഥികളടക്കമുള്ളവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പട്ടാള ഭരണത്തിനെതിരായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പത് കടന്നതായും റിപ്പോ‍ർട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ഒന്നാം തിയതി ഓങ് സാൻ സൂചിയെ അറസ്റ്റ് ചെയ്താണ് രാജ്യ ഭരണം പട്ടാളം പിടിച്ചെടുത്തത്. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തിപെടുകയാണ്.