ചൈനയിൽ നിന്നുള്ള ഒരു യുവതിയും സുഹൃത്തുക്കളുമാണ് ഓൺലൈനായി ഭക്ഷണം ഓര്‍ഡർ ചെയ്തത്.

ഇന്ന് എന്തിനും ഏതിനും ഓൺലൈൻ സൗകര്യം ഉപയോ​ഗിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങി അമിളി പറ്റിയവരുടെ ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുമുണ്ട്. അത്തരത്തിൽ ഓൺലൈനിൽ നിന്നും ഭക്ഷണം വാങ്ങിയ യുവതിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ചൈനയിൽ നിന്നുള്ള ഒരു യുവതിയും സുഹൃത്തുക്കളുമാണ് ഓൺലൈനായി ഭക്ഷണം ഓര്‍ഡർ ചെയ്തത്. എന്നാൽ കൈയ്യിൽ കിട്ടിയ ഭക്ഷണപ്പൊതി അഴിച്ചു നോക്കിയപ്പോൾ കണ്ടത് 40ഓളം ചത്ത പാറ്റകളെയാണ്.

ആദ്യം ഒരു പാറ്റയെ ആണ് ഭക്ഷണത്തിൽ കണ്ടത്. എന്നാൽ സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോൾ 40ഓളം പാറ്റകളെ ഭക്ഷണത്തിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ പാറ്റകളെ ഒരു ടിഷ്യൂ പേപ്പറിൽ നിരത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് യുവതി ഭക്ഷണശാലയ്ക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.