കാബൂള്‍: അഫ്‍ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രാദേശികസമയം രാത്രി 10.40 നാണ് സ്ഫോടനമുണ്ടായത്.  വിവാഹചടങ്ങുകള്‍ നടന്നിരുന്ന ഹാളിന്‍റെ റിസപ്ഷന്‍ ഏരിയയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസമയം സ്ഥലത്ത് നാനൂറിലേറെപ്പേരുണ്ടായിരുന്നു.

ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരസംഘടനകളായ താലിബാനും ഐഎസും ഷിയാ വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്താറുണ്ട്. കഴിഞ്ഞ ദിവസം കാബൂള്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.