റെസ്റ്റോറന്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. റെസ്റ്റോറന്റിലെ അഞ്ചു ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി സമീപവാസിയായ സൗദി പൗരന്‍ പറഞ്ഞു.
റിയാദ്: പാചക വാതകം ചോർന്ന് റിയാദിലെ ഭക്ഷണശാലയിൽ സ്ഫോടനം. അൽ-സആദ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലാണ് ശനിയാഴ്ച രാത്രിയിൽ അഗ്നിബാധയും സ്‌ഫോടനവുമുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
റെസ്റ്റോറന്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. റെസ്റ്റോറന്റിലെ അഞ്ചു ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി സമീപവാസിയായ സൗദി പൗരന്‍ പറഞ്ഞു. രാത്രി അടച്ചിട്ട സമയത്താണ് റെസ്റ്റോറന്റില്‍ അഗ്നിബാധയും ഉഗ്രസ്‌ഫോടനവുമുണ്ടായത്. ഇതാണ് ആളപായം ഒഴിവാക്കിയത്. സ്‌ഫോടനത്തില്‍ റെസ്റ്റോറന്റിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും മറ്റും റോഡിലേക്ക് തെറിച്ചുവീണു.
വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
സൗദിയിൽ നിന്ന് അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശനവിലക്ക്
റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് മൂന്നുവർഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്പോർട്ട് അധികൃതർ. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നുവർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
വിസിറ്റ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മദീന സന്ദര്‍ശനത്തിനിടെ മരിച്ചു
എന്നാൽ പഴയ സ്പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാനാവും. റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എട്ട് തസ്തികകളിൽ ഇനി പ്രവാസികളെ നിയമിക്കാനാവില്ല; നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം
