Asianet News MalayalamAsianet News Malayalam

മതപഠനത്തിന്‍റെ മറവില്‍ ക്രൂരത; കുട്ടികളടക്കം 500ലേറെ പേരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു, ഒടുവില്‍ മോചനം

പലരുടെയും ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ പാടുകളുണ്ട്. പലരെയും ദിവസങ്ങളോളം പട്ടിണിക്കിട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ക്രൂരമായി ശിക്ഷകള്‍ക്ക് വിധേയമാക്കിയതായി രക്ഷപ്പെട്ട ബന്ദികളിലൊരാള്‍ പറഞ്ഞു.

500 more people include children tortured in Nigeria
Author
Abuja, First Published Sep 28, 2019, 8:17 AM IST

അബൂജ: നൈജീരിയയിലെ കദ്യൂനയിൽ ഇസ്ലാമിക് സ്കൂളിന്‍റെ മറവില്‍ കുട്ടികളക്കം 500 പേരെ ക്രൂരമായി പീഡിപ്പിച്ചു. പലരും ലൈംഗികാതിക്രമത്തിന് ഇരയായി. സംശായാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തടവറയിലെ എല്ലാവരെയും പൊലീസ് മോചിപ്പിച്ചു. 
അഞ്ചു വയസ്സു മുതൽ പ്രായമുള്ള നൂറിലധികം കുട്ടികളെയാണ് ഇവിടെ ചങ്ങലക്കിട്ടിരുന്നത്.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ലെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ എട്ട് അധ്യാപകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടിമകളായിട്ടാണ് ഇവര്‍ തടവിലാക്കിയവരെ കൈകാര്യം ചെയ്തത്. പലരുടെയും ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ പാടുകളുണ്ട്. പലരെയും ദിവസങ്ങളോളം പട്ടിണിക്കിട്ടു.

രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ക്രൂരമായി ശിക്ഷകള്‍ക്ക് വിധേയമാക്കിയതായി രക്ഷപ്പെട്ട ബന്ദികളിലൊരാള്‍ പറഞ്ഞു. വടക്കന്‍ നൈജീരിയയില്‍നിന്നുള്ളവരാണ് ബന്ദികളില്‍ കൂടുതല്‍. മതപഠനത്തിനെന്ന പേരിലാണ് ഇവരെ ഇവിടെ എത്തിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തെത്തി. മതപഠനത്തിനാണ് കുട്ടികളെ അയച്ചതെന്നും കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നത് അറിയില്ലെന്നും രക്ഷിതാക്കള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.  

Follow Us:
Download App:
  • android
  • ios