ഒരുമാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബമാകോ: മാലി-നൈജര്‍ അതിര്‍ത്തിയില്‍ മാലി സൈന്യത്തിനുനേരെ ഭീകരവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 53 പട്ടാളക്കാരും ഒരു സിവിലിയനും കൊല്ലപ്പെട്ടെന്ന് മാലി സര്‍ക്കാര്‍ വ്യക്തമാക്കി. ഒരുമാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതര്‍ വ്യക്തമാക്കി. ഫ്രഞ്ച് സൈന്യത്തിന്‍റെ സഹായത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ആക്രമണത്തില്‍ പ്രതിഷേധിച്ച് സൈനികരുടെ കുടുംബങ്ങള്‍ തലസ്ഥാനമായ ബമാകോയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഭീകരരെ നേരിടാനുള്ള സൗകര്യങ്ങള്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.