ദില്ലി: മ്യാൻമറിലെ ആറ് ലക്ഷം രോഹിങ്ക്യകൾ വംശഹത്യയുടെ ഭീതിയിലെന്ന് ഐക്യരാഷ്ട്രസസഭയുടെ കണ്ടെത്തൽ.  യുഎൻ നിയമിച്ച അന്വേഷണ സംഘത്തിന്‍റേതാണ് റിപ്പോര്‍ട്ട്. റഖിനേ പ്രവിശ്യയിലാണ് രോഹിങ്ക്യകൾ ഭീതിയിൽ കഴിയുന്നത്. 2017ലെ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിലാണ് അന്വേഷണ സംഘത്തെ നിയമിച്ചത്. എന്നാൽ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നായിരുന്നു മ്യാൻമര്‍ സൈന്യത്തിന്‍റെ പ്രതികരണം