ലോസ് ഏഞ്ചല്‍സ്:  അലാസ്‌കയ്ക്ക് സമീപം ശക്തമായ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ ചെറിയ സുനാമി തിരമാലകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഭൂചലനതതില്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ഇല്ല. 

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ കിഴക്കന്‍ തീരമേഖലയിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അലാസ്‌ക, പെനിന്‍സുല എന്നിവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. 

തിങ്കളാഴ്ച പ്രാദേശിക സമയം 1.54നാണ് ഭൂചലനമുണ്ടായത്.  സാന്‍ഡ് ഹില്‍ നഗരത്തിന് 100 കിലോമീറ്റര്‍ അകലെ 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. രണ്ട് അടി ഉയരത്തിലുള്ള തിരമാലകളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍. അഞ്ചിന് മുകളില്‍ തീവ്രതയുള്ള തുടര്‍ചലനങ്ങള്‍ ഉണ്ടായതായും യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.