അക്രമി വെടിയുതിർത്തതോടെ പരിഭ്രാന്തരായ വിദ്യാർത്ഥികൾ ജനാലകളിലൂടെ പുറത്തേയ്ക്ക് ചാടി. ഇങ്ങനെയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മോസ്കോ: റഷ്യയിലെ പെം സർവകലാശാല കാമ്പസിൽ അജ്ഞാതൻ നടത്തിയായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു. അക്രമി വെടിയുതിർത്തതോടെ പരിഭ്രാന്തരായ വിദ്യാർത്ഥികൾ ജനാലകളിലൂടെ പുറത്തേയ്ക്ക് ചാടി. ഇങ്ങനെയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ട്. വെടിയുതിർത്തത് സർവകലാശാലയിലെ തന്നെ വിദ്യാർത്ഥിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ല. വെടിയുതിർത്തതിന് ശേഷം ജനൽ വഴി പുറത്തേക്ക് ചാടിയ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

UPDATING....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.