ബോ​യ്സി: യു​എ​സി​ലെ ഐ​ഡ​ഹോ​യി​ൽ‌ പ​റ​ക്ക​ലി​നി​ടെ ര​ണ്ട് ചെ​റു വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ത​ടാ​ക​ത്തി​നു മു​ക​ളി​ൽ​വ​ച്ചാ​ണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​ത്. 

ത​ക​ർ​ന്ന് വീ​ണ വി​മാ​ന​ങ്ങ​ൾ ത​ടാ​ക​ത്തി​ൽ മു​ങ്ങി​ത്താ​ണു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ക്യുട്ടെനിയ കണ്‍ട്രി ഷെര്‍ഫിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ് പൌഡര്‍ഹോണ്‍ ബേയിലെ, കോവര്‍ അലീന എന്ന തടാകത്തിന് മുകളില്‍ വച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തടാകത്തിലേക്ക് മുങ്ങിയത്, തടാകത്തിന് മുകളില്‍ വലിയ തോതില്‍ വിമാന ഇന്ധനം കാണപ്പെട്ടിരുന്നു. പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തകര്‍ന്ന് വീണ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ തടാകത്തിന്‍റെ 127 അടി താഴെ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം കൂട്ടിയിടിച്ച വിമാനങ്ങളില്‍ ഒന്ന് സിസ്ന 206 ആണെന്ന് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. എന്നാല്‍ രണ്ടാം വിമാനം ഏതെന്ന് വ്യക്തമല്ല.

വിമാനം ആകാശത്ത് വച്ച് എങ്ങനെ കൂട്ടിയിടിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍  അറിയിക്കുന്നത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സെഫ്റ്റി ബോര്‍ഡ് സംഘം പ്രഥമിക അന്വേഷണത്തിലാണ്. ഇവരുടെ റിപ്പോര്‍ട്ടിന് ശേഷമെ അപകട കാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളു.