പാകിസ്ഥാനിലെ 80% പേരും സ്വവർഗാനുരാഗികളാണെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഹിന ബലോച്ച് അവകാശപ്പെടുന്നു. സാമൂഹിക, മതപരമായ സമ്മർദ്ദങ്ങൾ കാരണം ആളുകൾ തങ്ങളുടെ ലൈംഗികത മറച്ചുവെക്കുകയാണെന്നും അവർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ 80 ശതമാനം ആളുകളും സ്വവർഗാനുരാഗികളാണെന്ന് പാക് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഹിന ബലോച്ച്. പാകിസ്ഥാനിലെ 80% പേരും സ്വവർഗ്ഗാനുരാഗികളും ബാക്കി 20% പേർ ബൈസെക്ഷ്വലുകളുമാണെന്ന് ക്വീർ ഗ്ലോബൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. സാമൂഹിക സമ്മർദ്ദം, മതം, കുടുംബ ബഹുമാനം എന്നിവ കാരണം സ്വന്തം ലൈംഗികത ആരും പുറത്തുപറയുന്നില്ലെന്നും അവർ പറഞ്ഞു. പാകിസ്ഥാനിലെ പകുതിയിലധികം പേരും യഥാർത്ഥത്തിൽ സ്വവർഗ്ഗാനുരാഗികളാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ അത് ഉറക്കെ പറയാൻ ആഗ്രഹിക്കുന്നില്ല. പാകിസ്ഥാനിലെ 80% പേരും സ്വവർഗ്ഗാനുരാഗികളാണെന്നും ബാക്കി 20% പേർ ബൈസെക്ഷ്വലുകളാണെന്നും ഞാൻ കരുതുന്നുവെന്നും അവർ പറഞ്ഞു.
സാംസ്കാരികവും മതപരവുമായ ഘടകങ്ങൾ കാരണം ആളുകൾ പലപ്പോഴും തങ്ങളുടെ ലൈംഗിക ആഭിമുഖ്യം നിഷേധിക്കുകയോ മറച്ചുവെക്കുകയോ ചെയ്യാറുണ്ടെന്ന് അവർ വ്യക്തമാക്കി. ലൈംഗികതയെക്കുറിച്ചല്ല, ലിംഗഭേദത്തെക്കുറിച്ചുള്ള തന്റെ ആശങ്കകളായിരുന്നു കൂടുതലെന്ന് ബലൂച്ച് പറയുന്നു. ലിപ്സ്റ്റിക് എങ്ങനെ ഇടാം, അതിന്റെ പേരിൽ മോശം വാക്കുകൾ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഞാൻ ആശങ്കാകുലനായിരുന്നു. സ്ത്രീ വസ്ത്രം ധരിക്കാനും ആഭരണങ്ങൾ ധരിക്കാനും എന്നാൽ തല്ല് വാങ്ങാതിരിക്കാനും എനിക്ക് എങ്ങനെ കഴിയുമെന്നും അവർ പറഞ്ഞു.
പാകിസ്ഥാനിലെ ഖവാജ സിറ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ബലൂച് സംസാരിച്ചു. പലരും ഭിക്ഷാടനം, നൃത്തം, ലൈംഗിക തൊഴിൽ തുടങ്ങിയചൂഷണപരമായ ഉപജീവനമാർഗ്ഗങ്ങളിലേക്ക് തള്ളിവിടപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി. പാകിസ്ഥാനിലെ ഭിന്നലിംഗ സമൂഹത്തിന്റെ ക്ഷേമത്തിനായി സജീവമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ഹിന ബലോച്ച്. സിന്ധ് മൂരാത് മാർച്ചിന്റെ സഹസ്ഥാപകയായിരുന്നു. ഔറാത് മാർച്ചിൽ പങ്കെടുക്കുകയും ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയ്ക്കായി നിലയുറപ്പിച്ചു. ഒരു പ്രതിഷേധത്തിൽ പ്രൈഡ് പതാക ഉയർത്തിയതിന് ശേഷം പ്രതികാര നടപടി നേരിട്ടു. ഒടുവിൽ പാകിസ്ഥാൻ വിടാൻ നിർബന്ധിതയായി. പിന്നീട് ലണ്ടൻ സർവകലാശാലയിലെ എസ്‌ഒഎഎസിൽ സ്കോളർഷിപ്പ് നേടി, യുകെയിൽ അഭയാർത്ഥി പദവി തേടി.
