Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് ബാധ; ഫ്രാന്‍സില്‍ 80കാരന്‍ മരിച്ചു, ഏഷ്യക്ക് പുറത്തുള്ള ആദ്യ മരണം

ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിന്‍ വ്യക്തമാക്കി

80-Year-Old Chinese Tourist Died Of Coronavirus In France
Author
Paris, First Published Feb 15, 2020, 11:08 PM IST

പാരിസ്: കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിന്‍ വ്യക്തമാക്കി.  ജനുവരി അവസാനം മുതല്‍ പാരിസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

2019 ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനിലാണ് ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഇതുവരെ 66000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1500 ലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ചൈനയ്ക്ക് പുറച്ച് ഫിലിപ്പീന്‍സ് ഹോം കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചിരുന്നു. ചൈനയില്‍നിന്ന് നിരവധി രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചു. 

ചൈനയ്ക്ക് പുറത്ത് 600 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 35 പേര്‍ യൂറോപ്യന്‍ യൂണിയനിലാണ്. ഫ്രാന്‍സില്‍ വൈറസ് ബാധിച്ച ആറ് പേര്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios