മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സോമാലിയയുടെ തലസ്ഥാന നഗരമായ മൊഗദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനം. 90 പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 70 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് എന്ന ഭീകര സംഘടന മുമ്പ് മൊഗാദിഷുവില്‍ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതുവരെ ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. .

എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് യഥാര്‍ത്ഥ കണക്ക് ലഭിച്ചിട്ടില്ലെന്ന് മൊഗദിഷു മേയര്‍ ഒമര്‍ മെഹമൂദ് മുഹമ്മദ് പറഞ്ഞു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ കൊല്ലപ്പെട്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, 2017ല്‍ നടന്ന മൊദഗാഷിവില്‍ നടന്ന സ്ഫോടനത്തില്‍ 512 പേര്‍ കൊല്ലപ്പെട്ടിരുന്നു.